
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ മോഷണശ്രമം. ഒ.പി പ്രവർത്തിക്കുന്നതിനിടെ നഴ്സുമാരുടെ ബാഗുകളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന മുറിയിൽ കയറി ബാഗ് പരിശോധിച്ചയാൾ ജീവനക്കാരിയെ കണ്ടതോടെ അവരെ തട്ടിമാറ്റി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണത്തിന് ശ്രമിച്ചയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, കാർഡിയോളജി വിഭാഗത്തിലെ നിരവധി സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് ആരോപണമുണ്ട്. ആശുപത്രിയിലെ വിവിധ വാർഡുകളിൽനിന്ന് മൊബൈൽ ഫോണുകളും പണവും ഉൾപ്പെടെയുള്ളവ മോഷണം പോകുന്നതായി മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. ആശുപത്രി പരിസരത്തെ നിരീക്ഷണ ക്യാമറകളിൽ പലതും പ്രവർത്തിക്കാത്തതിനാൽ ഡോക്ടർമാരും, രോഗികളുമടക്കം ഭീതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |