SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.10 AM IST

കമ്പത്ത് 2 ജോടി ആനക്കൊമ്പുകൾ പിടിച്ചെടുത്തു; 4 പേർ അറസ്റ്റിൽ

kombu

2 ആഡംബര കാറുകൾ കസ്റ്റഡിയിൽ

കുമളി:തേനി ജില്ലയിലെ കമ്പത്തുനിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി ആനക്കൊമ്പുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ 4 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2 ജോടി ആനക്കൊമ്പുകളും കടത്താൻ ഉപയോഗിച്ച 2 ആഡംബര കാറുകളും പിടിച്ചെടുത്തു.കമ്പത്തുനിന്ന് കേരളത്തിലേക്ക് ആനക്കൊമ്പുകൾ കടത്തുന്നുണ്ടെന്ന് കമ്പം വെസ്റ്റ് ഫോറസ്റ്റ് റേഞ്ചർ ദീനദയാലന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം കമ്പം ബൈപാസ് റോഡിൽ വാഹനപരിശോധന നടത്തി.അതിനിടെ ആ വഴി വന്ന 2 ആഡംബര കാറുകൾ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കാറുകളിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന 4 പേരെയും കസ്റ്റഡിയിലെടുത്തു മുത്തുരാമലിംഗ തേവർ തെരുവിൽ കൃഷ്ണ പ്രഭു (42)

മധുര കൂടൽ നഗർ, അന്നമ്മ രാജ(53)സിക്കന്തർ സാവടി തെരുവിൽ വാസുദേവൻ (53)പാപ്പാക്കുടി, മധുരആനമലയാൻ പട്ടിയിൽ വിജയൻ (42)

എന്നിവരാണ് പിടിയിലായത്.. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT TUSKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY