SignIn
Kerala Kaumudi Online
Friday, 03 July 2026 2.47 AM IST

സ്വർണാഭരണ പണയപ്പാടിന്റെ പേരിൽ തട്ടിപ്പ്, പ്രതി പിടിയിൽ

ilyas
അറസ്റ്റിലായ ഇല്യാസ്

ചാലക്കുടി : ഫിനാൻസ് സ്ഥാപനത്തിൽ പണയം വച്ച സ്വർണ്ണം എടുത്തുനൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുക്കു പണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ വീട്ടിൽ ഇല്യാസി(46) നെ ആണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്.

മാള പൂപ്പത്തി സ്വദേശിയായ മണവാളൻ വീട്ടിൽ ബിനോജ് പോൾ എന്നയാളുടെ 3,21000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ മാർച്ച് 11നായിരുന്നു സംഭവം. ചാലക്കുടിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച 28 ഗ്രാം സ്വർണം തിരിച്ചെടുത്ത്് ആദായ നിരക്കിൽ മറിച്ചു നൽകാമെന്ന് പറഞ്ഞ് ഇല്യാസ്്,ബിനോജ് പോളിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പണം നൽകിയ ബിനോജിന് പ്രതി സ്വർണം പണയം എടുത്തെന്ന വ്യാജേന മുക്കുപണ്ടങ്ങൾ നൽകുകയായിരുന്നു. തുടർന്ന് ഇയാൾ കടന്നു കളഞ്ഞു. കേരളത്തിലുടനീളം ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമാന രീതിയിൽ നിരവധി മോഷണങ്ങളും ഇല്യാസ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുപതോളം കേസുകളിൽ പ്രതിയാണ്. വാടാനാപ്പള്ളി സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള ഇല്യാസിന്റെ പേരിൽ പല സ്ഥലങ്ങളിലും അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. മൂവാറ്റുപുഴയിലുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ ഇത്തരത്തിൽ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായപ്പോഴാണ് ചാലക്കുടി പൊലീസിന് വിവരം ലഭിച്ചത്. എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ.വിശാഖ്, എ.എസ്.ഐ രജനി എന്നിവരാണ് അന്വേഷണ ചാലക്കുടിയിലെ അന്വേഷണ സംഘത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY