തിരുവനന്തപുരം: ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ ബാബുവിനെതിരെ ആര്യനാട് പൊലീസ് കേസെടുത്തു.
മൂന്ന് സ്ത്രീകളിൽ നിന്നായി 3.13 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ശ്രീജ,സിന്ധു,ശാന്തി എന്നിവരിൽ നിന്നാണ് പണം വാങ്ങിയെന്നാണ് പരാതി. ആരോഗ്യവകുപ്പിൽ ജോലി ലഭ്യമാക്കാമെന്നും വിദേശത്ത് ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |