കണ്ണൂർ: ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിന് ബസ് കണ്ടക്‌ടറുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. കണ്ണൂർ പാനൂർ സ്വദേശി രമേശാണ് കണ്ടക്‌റെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരിക്കേറ്റ ബസ്‌കണ്ടക്‌ടർ രാഘവൻ തലശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
കൂത്തുപറമ്പ് പാനൂർ റോഡിൽ സർവീസ് നടത്തുന്ന ഫൈ സ്റ്റാർ ബസിലെ കണ്ടക്‌ടർക്കാണ് മർദനമേറ്റത്. ശനിയാഴ്‌ച വൈകുന്നേരം പൂക്കോട എന്ന സ്ഥലത്തുനിന്ന് ബസിൽ കയറിയ രമേശിന്റെ കൈയിൽ ടിക്കറ്റ് എടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ആ സംവിധാനം ഇല്ലെന്ന് കണ്ടക്‌ടർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്നാണ് രമീശ് കണ്ടക്‌ടറെ ആക്രമിച്ചത്. ബസിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അവർക്കുനേരെയും യുവാവ് ആക്രമണം നടത്താൻ ശ്രമിച്ചെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |