SignIn
Kerala Kaumudi Online
Sunday, 16 August 2026 9.49 PM IST

ജനനേന്ദ്രിയം അറുത്തുമാറ്റി കൊലപാതകം; അവിഹിത ബന്ധം ആരോപിച്ച് ഭാര്യ അടക്കം മൂന്നുപേരുടെ ജീവനെടുത്ത് പ്രവാസിയായ ഭർത്താവ്‌

accused
ലിബിയയിൽ ജോലി ചെയ്തിരുന്ന പ്രവാസി

കയ്‌റോ: ഭാര്യയെയും രണ്ട് യുവാക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രവാസിയായ ഭർത്താവ് അറസ്റ്റിൽ. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ ക്രൂരകൃത്യം. ഈജിപ്തിലെ സൊഹാഗിലാണ് സംഭവം. കൊല്ലപ്പെട്ട ഒരു യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ലിബിയയിൽ ജോലി ചെയ്തിരുന്ന പ്രവാസിയായ പ്രതി നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകങ്ങൾ നടന്നത്. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

രണ്ടുവർഷം മുമ്പാണ് പ്രതി വിവാഹിതനായത്. അടുത്തിടെ അജ്ഞാത നമ്പറിൽനിന്ന് ഭാര്യയുടെ ചിത്രങ്ങൾ ഉൾപ്പെട്ട മേസേജുകൾ ലഭിച്ചതായും, ഭാര്യക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം അതിലുണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി അധികൃതർ അറിയിച്ചു. നാട്ടിലെത്തിയ ശേഷം ഇതേക്കുറിച്ച് ഭാര്യയോട് ചോദിച്ചപ്പോൾ അവിഹിതം ഉണ്ടെന്ന് സമ്മതിച്ചതായും പ്രതി പറഞ്ഞു. ഇതിനു പിന്നാലെ രണ്ട് യുവാക്കളെ സമീപത്തെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് വീട്ടിലെത്തി ഭാര്യയെയും കൊലപ്പെടുത്തി. കൊല്ലപ്പെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കേസിൽ പ്രതിക്കെതിരെ മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.

English Summary

An expatriate, recently returned from Libya, has been arrested in Sohag, Egypt, for the alleged murder of his wife and two young men. The accused claimed his wife was having an illicit affair. Police launched an investigation after discovering three bodies, one with mutilated genitals, leading to his apprehension. Further inquiries into the triple homicide are underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, PRAVASI, CASEDAIRY, EGYPT, CAIRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY