കയ്പമംഗലം: പലചരക്ക് കടയിൽ സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയെത്തിയ സംഘം വ്യാപാരിയുടെ കഴുത്തിലെ ഒന്നേമുക്കാൽ പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. പെരിഞ്ഞനം വെസ്റ്റ് സ്മാരകം സ്‌കൂളിന് തെക്ക് പലചരക്ക് കടയിലാണ് സംഭവം. മൂന്നാംകൂട്ട് ജ്യോതിയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സ്‌കൂട്ടറിലെത്തിയ രണ്ട് പേർ കടയിലെത്തിയത്. സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തിയ ഇവർ ജ്യോതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |