SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.47 AM IST

അടച്ചിട്ട വീട്ടിൽ വാതിൽ കുത്തി തുറന്ന് മോഷണം

photo

കോഴിക്കോട്: പെരുവട്ടൂരിൽ അടച്ചിട്ട വീട്ടിൽ വാതിൽ കുത്തിതുറന്ന് മോഷണം. മുത്താമ്പി റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം ശിവദം ഹൗസിൽ പാലക്കീഴിൽ ഗിരീഷ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു സ്വർണ്ണ ചെയിൻ, ഒരു ഡയമണ്ട് കമ്മലും, രൂപയുമാണ് മോഷണം പോയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. രണ്ടു ദിവസമായി ബന്ധു വീട്ടിലായിരുന്ന ഗിരീഷും കുടുംബവും ഇന്നലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സി.സി.ടി.വിയിൽ രണ്ടംഗ മോഷണസംഘമാണ് മോഷണം നടത്തിയത്. പുലർച്ചെ 2.20ന് അകത്ത് കയറിയ മോഷ്ടാക്കൾ 3.19ന് പുറത്തേക്ക് പോയി എന്ന് സി.സി.ടി.വിയിൽ വ്യക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, THEFTCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY