SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.32 AM IST

യുവാവിന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച ബൈക്ക് കത്തിച്ചു

1
കത്തിക്കരിഞ്ഞ ബൈക്ക്

തിരുവനന്തപുരം: അച്ഛനും മക്കളും ചേർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒന്നാംപ്രതി വിജിനും പ്രായപൂർത്തിയാകാത്ത സുഹൃത്തും ഉപയോഗിച്ചിരുന്ന ബൈക്ക് കത്തിച്ച നിലയിൽ. പ്രതികളുടെ വീടിനും കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡന് സമീപത്തുമായി ആളൊഴിഞ്ഞ പ്രദേശത്താണ് ബൈക്ക് കത്തിയ നിലയിൽ കണ്ടത്.പൾസർ ബൈക്ക് പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വിജിന്റെ പ്രായപൂർത്തിയാകാത്ത സുഹൃത്തിന്റെ വേണ്ടപ്പെട്ടവരുടെതാണ് ബൈക്കെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോഴുള്ള ശബ്ദത്തെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കോട്ടുകാൽ കണ്ണറവിള വാറുവിളാകം വടക്കരിക്കത്ത് വീട്ടിൽ മനു എ.പി. (22)​ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കണ്ണറവിള കണ്ണറകോണം അമ്പാടി ഹൗസിൽ ബിജു (43), മക്കളായ മിഥുൻ (21), വിജിൻ (18), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ റിമാൻഡിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, POOVAR, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY