SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 AM IST

ശ്രീകാര്യത്ത് പച്ചക്കറിക്കടയിൽ ആക്രമണം: ഉടമയ്ക്ക് വെട്ടേറ്റു

police
പൊലീസ്.

ശ്രീകാര്യം : ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പച്ചക്കറിക്കട ഉടമയ്‌ക്ക് വെട്ടേറ്റു. ശ്രീകാര്യം ഇടവക്കോട് പേരൂർക്കോണം പണയിൽ വീട്ടിൽ മൂക്കൻ എന്ന സജീവ്കുമാറിനാണ് (50) വെട്ടേറ്റത്. ഇന്നലെ വൈകിട്ട് 3.30ന് ശ്രീകാര്യം കരിമ്പുക്കോണം ദേവീക്ഷേത്രത്തിന് സമീപത്തെ പച്ചക്കറിക്കടയിലാണ് സംഭവം. സജീവ് കടയിൽ നിൽക്കുമ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘത്തിലെ മൂന്നുപേർ അക്രമണം നടത്തിയത്.

ഇടതുകൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സജീവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവ് കുമാറിന്റെ ഇടതു കൈയ്യിൽ ആറ് സ്റ്റിച്ചുണ്ട്. കടയിലെ വെട്ടുകത്തിയെടുത്താണ് പ്രതികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ശ്രീകാര്യം കല്ലമ്പള്ളി സ്വദേശി വിഘ്‌നേഷ് (40),ഇളംകുളം സ്വദേശി സുമേഷ് (34),കല്ലംപള്ളി സ്വദേശി തക്കുടു എന്ന അരുൺ (33) എന്നിവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY