SignIn
Kerala Kaumudi Online
Saturday, 08 August 2026 3.41 AM IST

ശിവസേന നേതാവിന്റെ വധം: രണ്ട് പേർകൂടി പിടിയിൽ

saidali-ramesh
പിടിയിലായ സെയ്യദലി, രമേശ്

കുഴിത്തുറ: കുഴിത്തുറ താമ്രപർണി ആറ്റിൻകരയിൽ ശിവസേന നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ, ഇതോടെ അറസ്റ്റിന്റെ എണ്ണം 4 ആയി. മാർത്താണ്ഡം പമ്മം സ്വദേശി ശാഹുൽ ഹമീദിന്റെ മകൻ സെയ്യദലി (29),കുഴിത്തുറ, കല്ലുക്കെട്ടി സ്വദേശി ശശിയുടെ മകൻ രമേശ് (50) എന്നിവരാണ് അറസ്റ്റിലായത്.ചെങ്കവിള സ്വദേശി അതുൽ ആണ് കൊല്ലപ്പെട്ടത്. ഒളിവിലായ പ്രതികളെ ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ എസ്ഐ മകേന്തിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.

മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി .ഒന്നാം പ്രതി അജിത് പിടിയിലായാൽ മാത്രമേ കൊലയ്ക്ക് കാരണമെന്തെന്നറിയാൻ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY