
പെരുമ്പാവൂർ: ബാറിലെ പാർക്കിംഗ് ഏരിയയിൽ യുവാവിനെ മർദിച്ച കേസിൽ മൂന്നുപേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തു. കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ (52), ഈയംകുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ് (40) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
മദ്യപിച്ച് പുറത്തിറങ്ങുമ്പോൾ വാതിൽ ദേഹത്ത് തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അഭിഷേക് എന്നയാളെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്.ഐമാരായ അസിരിഫ്, ഷഫീഖ്, ജോജോ ജോർജ്, കെ. ആദർശ്, പി.കെ. വിനാസ്, എ.എസ്.ഐ എം.ബി. സുബൈർ, സി.പി.ഒമാരായ എ.കെ. നജ്മി, എം.ബി. ജയന്തി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |