SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.57 AM IST

വ്യാജഭീഷണി മുഴക്കിയ മദ്ധ്യവയസ്കൻ നെടുമ്പാശേരിയിൽ അറസ്റ്റിൽ

നെടുമ്പാശേരി: ബാഗേജിൽ ബോംബുണ്ടെന്ന് വ്യാജഭീഷണി മുഴക്കിയ മധ്യവയസ്കൻ നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി ജാനകപുരി സ്വദേശി വികാസ് അറോറയാണ് (56) പിടിയിലായത്.

നെടുമ്പാശേരിയിൽനിന്ന് മുംബയ്ക്ക് പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ബാഗേജിൽ കൂടുതൽ കനംതോന്നി എന്താണെന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ അതിഷ്ടപ്പെടാതെ ബോംബാണെന്നും ഇപ്പോൾ പൊട്ടുമെന്നും പറഞ്ഞതാണ് വിനയായത്. സെക്യൂരിറ്റി ജീവനക്കാർ ഇത് റെക്കോഡാക്കി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. നെടുമ്പാശേരി പൊലീസ് കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY