SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.35 AM IST

വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു

aa

മട്ടാഞ്ചേരി: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിൻവാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഇന്ന് മുതൽ ഒരു മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഓ.ചന്ദ്രഭാനുവിന്റേതാണ് നടപടി. ഒരു ദിവസത്തേക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിലും ഡ്രൈവർ പങ്കെടുക്കണം.

ആലുവ തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ആൻസായി എന്ന ബസിലെ ഡ്രൈവറിനെതിരെയാണ് നടപടി. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡിനാണ് (14)ബസിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റത്. കഴിഞ്ഞ 11 ന് വൈകിട്ടായിരുന്നു സംഭവം. കഠാരി ബാഗിലെ സ്‌കൂളിൽ നിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോകുന്നതിനായി ആലുവ തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ആൻസായിയെന്ന സ്വകാര്യ ബസിലാണ് ഫെബിൻ കയറിയത്. ഐലന്റ് എ.ടി.എസ് ജംഗ്ഷനിൽ ഈ ബസ് അശ്രദ്ധമായി വളച്ചതിനാൽ തുറന്നിട്ട പിന്നിലെ വാതിൽ വഴി ഫെബിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ വലതുതോളിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ച് റോഡിൽ കിടന്ന ഫെബിന് ആവശ്യമായ വൈദ്യ സഹായം നൽകുന്നതിന് തയ്യാറാകാതെ ബസ് കടന്ന് കളഞ്ഞു.സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY