SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

ഹോട്ടലിൽ ബിയർ കുടിക്കുന്നത് തടഞ്ഞു; മാനേജർക്കു നേരെ ബ്ലേഡ് ആക്രമണം

aa

അത്താണി: ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കുന്നത് തടഞ്ഞ ഹോട്ടൽ മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ. അത്താണി കെൽട്രോൺ നഗറിന് സമീപം ദേശമംഗലം ചേന്നത്തുകാട് വാലിക്കുളങ്ങര സ്വദേശി അനീഷിന്റെ (38) ഉടമസ്ഥതയിലുള്ള അൽമിയ ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനി അടക്കമുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിനിരയായ ദേശമംഗലം തലശ്ശേരി പാട്ടാറ വീട്ടിൽ സതീഷ് (44) മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭക്ഷണം ഓർഡർ ചെയ്തതിനുശേഷം ബിയർ കുപ്പികളെടുത്ത് മേശയിൽ നിരത്തുകയായിരുന്നു. ഇതോടെ സതീഷ് വിലക്കി. വാക്കുതർക്കത്തിലേർപ്പെട്ട് മടങ്ങിയ വിദ്യാർത്ഥികൾ എട്ടംഗ സംഘവുമായി തിരച്ചെത്തിയാണ് ആക്രമണം നടത്തിയത്. സതീഷിന്റെ വലതു കെെയിൽ ആഴത്തിൽ മുറിവേറ്റു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. എട്ട് വിദ്യാർത്ഥികൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY