
തൃത്തല്ലൂർ: വാടാനപ്പിള്ളി - തൃത്തല്ലൂർ മേഖലയിൽ ദേശീയപാത ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഭാഗത്തോടു ചേർന്നുള്ള ഒഴിഞ്ഞപറമ്പിൽ രാത്രിയുടെ മറവിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളിയ സംഘത്തെ നാട്ടുകാർ പിടികൂടി. സംഭവത്തിൽ വാടാനപ്പിള്ളി പഞ്ചായത്ത് അധികൃതർ കുറ്റക്കാരിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ സംഘടിച്ചെത്തി മാലിന്യവുമായെത്തിയ വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പിള്ളി പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |