SignIn
Kerala Kaumudi Online
Sunday, 06 September 2026 1.40 AM IST

കുപ്രസിദ്ധ ഗുണ്ട കരുതൽ തടങ്കലിൽ

vipin

കഴക്കൂട്ടം: വധശ്രമവും ലഹരിവ്യാപാരവും ഉൾപ്പെടെ പതിനേഴോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കരുതൽ തടങ്കലിൽ. കഠിനംകുളം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ 'എയ്സ് കണ്ണൻ" എന്നറിയപ്പെടുന്ന വിപിൻ (26) ആണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് ഒരു വർഷത്തേക്കാണ് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. ​ഗുണ്ട ആക്രമണം, കൊലപാതകശ്രമം, മയക്കുമരുന്ന് വില്പപന തുടങ്ങി കഠിനംകുളം സ്റ്റേഷനിൽ മാത്രം നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ. മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയവേ കഠിനംകുളം എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയിരുന്നു. ​തുടർന്ന് വീണ്ടും റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും ലഹരി കടത്തിൽ സജീവമാകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, LATESTNEWS, CRIME, KAZHAKOOTTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY