SignIn
Kerala Kaumudi Online
Sunday, 06 September 2026 2.36 AM IST

അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

praveen-das-dennis

അങ്കമാലി: അങ്കമാലി ടി.ബി ജംഗ്ഷന് സമീപം കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29), പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കസ്റ്റഡിയിലായത്.

കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, അങ്കമാലി എസ്.എച്ച്.ഒ പി.എം. റാസിക് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANKAMALY, LATESTNEWS, ARREST, KANJAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY