SignIn
Kerala Kaumudi Online
Sunday, 27 September 2026 2.30 AM IST

കൈക്കുഞ്ഞിന്റെ സ്വർണവള കവർന്നയാൾ റിമാൻഡിൽ

s

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് കൈക്കുഞ്ഞിന്റെ ഇടതുകൈയിൽ കിടന്ന സ്വർണവള കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്നാട് ഡിണ്ടിഗൽ മേട്ടു രാജക്കാപ്പട്ടി 27/26ൽ സത്യകുമാർ സെൽവമാണ് (42) റിമാൻഡിലായത്. നേമം സ്വദേശി ഇന്ദ്രജിത്തിന്റെ രണ്ടുവയസുള്ള മകളുടെ കൈയിൽക്കിടന്ന 2 ഗ്രാമിന്റെ സ്വർണവളയാണ് പ്രതി കവർന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23നായിരുന്നു സംഭവം.

കായംകുളത്തെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ട്രെയിനിൽ പോകുന്നതിനാണ് ഇന്ദ്രജിത്തിന്റെ കുടുംബം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് എസ്‌കലേറ്ററിൽ കയറിപ്പോഴാണ് മോഷണം നടന്നത്. പ്രതി കുഞ്ഞിന്റെ കൈയിൽ നിന്നു വളയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ എസ്‌കലേറ്ററിന്റെ വശത്ത് തട്ടി ഇയാൾ താഴേക്ക് വീണെങ്കിലും പൊലീസ് എത്തുന്നതിനുമുമ്പ് ഓടി രക്ഷപ്പെടുകയായിരുന്നു.

കടുംചുവപ്പ് നിറമുള്ള ബനിയൻ ധരിച്ചിരുന്നയാളാണ് മോഷ്ടാവെന്ന് റെയിൽവേ പൊലീസിന് ലഭിച്ച പരാതിയിൽ പറഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ വീണ്ടും ഇതേ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. റെയിൽവേ എസ്.എച്ച്.ഒ ബാലു ബി.നായർ,എ.എസ്.ഐ ജോജി ജോസഫ്,ഗ്രേഡ് എസ്.സി.പി.ഒ ഷംനാദ്, സി.പി.ഒമാരായ ആദർശ് തിങ്കൾ,ജോസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY