
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചശേഷം ടോയ്‌ലെറ്റിൽ ഒളിച്ചയാളെ സംഭവത്തിൽ റെയിൽവേ പൊലീസും യാത്രക്കാരും ചേർന്ന് പിടികൂടിയ ആൾ റിമാൻഡിൽ. വർക്കല അയിരൂർ പാളയംകുന്ന് സ്വദേശി മനോജാണ് (32) കഴിഞ്ഞ ദിവസം പിടിയിലായത്. 20ന് പുലർച്ചെ 5.30നും 6.30നും മദ്ധ്യേ ജാംനഗർ തിരുനെൽവേലി എക്‌പ്രസ് ട്രെയിൻ വർക്കല പിന്നിട്ടപ്പോഴാണ് സംഭവം.
ട്രെയിനിലെ എ2 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന റെയിൽവേയിലെ കോൺട്രാക്ട് ജീവനക്കാരൻ അഹമ്മദാബാദ് സ്വദേശി ധവാൽ ഭായിയുടെ (25) 13,000 രൂപ വിലവരുന്ന മൊബൈൽഫോണാണ് ചാർജിംഗ് പോയിന്റിൽ നിന്ന് മനോജ് മോഷ്ടിച്ചത്. ജാംനഗറിൽ നിന്ന് തിരുനെൽവേലിയിലേക്കു പോകുകയായിരുന്നു ധവാൽ.
യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പുതന്നെ മനോജ് ഫോണുമായി ടോയ്‌ലെറ്റിൽ ഒളിച്ചു. പ്രതിയെക്കുറിച്ച് റെയിൽവേ പൊലീസിന് വിവരം നൽകുകയും ഉടൻതന്നെ ഇവർ ടോയ്‌ലെറ്റിൽ നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. മൊബൈൽ ഫോൺ പൊലീസ് കൈയോടെ പിടിച്ചെടുത്തു. റെയിൽവേ എസ്.എച്ച്.ഒ ബാലു ബി.നായർ,എ.എസ്.ഐ ജോജി ജോസഫ്,ഗ്രേഡ് എസ്.സി.പി.ഒ ഷംനാദ്,സി.പി.ഒമാരായ ആദർശ് തിങ്കൾ,ജോസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |