SignIn
Kerala Kaumudi Online
Sunday, 27 September 2026 2.30 AM IST

വ്യാജരേഖ ചമച്ച് 'ഇഗ്വാന'യെ വില്പനയ്ക്ക് സൂക്ഷിച്ച യുവാവ് വനപാലകരുടെ പിടിയിൽ 

binoy

കാട്ടാക്കട: വൈൽഡ് ലൈഫ് വാർഡന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച്, സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഇഗ്വാനയെ കൈവശം സൂക്ഷിച്ച് വില്പന നടത്താൻ ശ്രമിച്ച പെറ്റ് ഷോപ്പ് ഉടമ വനപാലകരുടെ പിടിയിൽ. തിരുമല പ്ലാവിള ആലുവിളാകം ലെയിൻ ജെ.ആർ.എ 932എയിൽ ബിനോയ് എസ്‌.കനകരാജിനെയാണ് (32) പരുത്തിപ്പള്ളി റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്ന് സംരക്ഷിത വിഭാഗത്തിലുള്ള ജീവികളെയെത്തിച്ച്,വ്യാജരേഖകൾ നിർമ്മിച്ച് വില്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ബംഗളൂരു കേന്ദ്രമാക്കി വിദേശജീവികളുടെ വില്പനയ്ക്ക് വ്യാജരേഖ നിർമ്മിച്ച് നൽകുന്ന വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. കനകരാജിനും വ്യാജരേഖ നിർമ്മിച്ച് നൽകിയത് ബംഗളൂരു റാക്കറ്റാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ തുടർ അന്വേഷണത്തിലെ വ്യക്തമാകൂവെന്ന് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.വിപിൻ ചന്ദ്രൻ പറഞ്ഞു.

റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഡെ.റേഞ്ച് ഓഫീസർ അനിൽകുമാർ, ഫോറസ്റ്റ് ഓഫീസർമാരായ ജിജിമോൻ,റോഷ്‌നി,കാവ്യ എസ്‌.നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വനം കോടതിയിൽ ഹാജരാക്കും. കോടതിയുടെ അനുമതിയോടെ ഇഗ്വാനയെ മൃഗശാലയിലേക്ക് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, MALAYINKIL, ARREST, GREEN IGUANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY