SignIn
Kerala Kaumudi Online
Monday, 28 September 2026 2.31 AM IST

എം.ഡി.എം.എയുമായി മൂന്നംഗ സംഘം അറസ്റ്റിൽ

666
ജസ്ന സൂസൻ ജൂബി (20),

ചെങ്ങന്നൂർ: 306.468 ഗ്രാം എം.ഡി.എം.എയുമായി പുത്തൻകാവ് സ്വദേശിനിയായ യുവതി ഉൾപ്പെടെ മൂന്നംഗ ലഹരിസംഘം കൊച്ചിയിൽ അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടിയത്.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കളപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ആദ്യ രണ്ടുപേർ പിടിയിലായത്. ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ സ്വദേശിനി ജസ്ന സൂസൻ ജൂബി (20), ചേർത്തല തിരിച്ചാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23) എന്നിവരാണ് ലോഡ്ജ് മുറിയിൽ നിന്ന് അറസ്റ്റിലായത്. ഇവരിൽ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ പിടികൂടി.

ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് കൊച്ചി പാണ്ടിക്കുടി സ്വദേശി വിഷ്ണു ബി.പൈ (34) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 107.430 ഗ്രാം എം.ഡി.എം.എ പിടികൂടി.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ.പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ARREST, LATESTNEWS, MDMA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY