
തിരുവനന്തപുരം: പടിഞ്ഞാറെ കോട്ട വർക്കിംഗ് വിമൺസ് ഹോസ്റ്റലിന് എതിർവശത്ത് നിന്നു 105 ഗ്രാം എം.ഡി.എം.എ പിടികൂടി. ചുള്ളിമാനൂർ സ്വദേശി അരവിന്ദ്.എസ് (29) ,കല്ലമ്പലം തോട്ടക്കാട് സ്വദേശി ആകാശ്.എൽ (30) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ബാംഗ്ളൂരിൽ നിന്നു എം.ഡി.എം.എ വാങ്ങി തിരുവനന്തപുരത്തെത്തി സ്കൂട്ടറിൽ ചുള്ളിമാനൂരിലേക്ക് പോകും വഴി ആണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇവരെ കുറിച്ച് നിരവധി പരാതികൾ ഇതിന് മുൻപും ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |