SignIn
Kerala Kaumudi Online
Monday, 28 September 2026 2.31 AM IST

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

arrasted

ചാവക്കാട്: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വിയ്യൂർ പാടുക്കാട് സ്വദേശി രാജേഷ് (43), ഒളരി മനക്കൊടി സ്വദേശി സന്ദീപ് (39) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

ചാവക്കാട് പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ. കെ.ബി. ജലീലും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പാവറട്ടി-ചാവക്കാട് റോഡിലൂടെ അശ്രദ്ധമായി പാഞ്ഞെത്തിയ സ്വകാര്യ ബസ് ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം പൊലീസ് തടഞ്ഞുനിറുത്തുകയായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സംസാരത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ബസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAVAKKAD, LATESTNEWS, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY