SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.43 AM IST

മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

mukkupandam-bijukumar

കാട്ടാക്കട: ജുവലറിയിൽ മുക്കുപണ്ടം നൽകി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരമന തളിയൽ കാഞ്ഞിരത്തുവിളാകം വീട്ടിൽ ബിജുകുമാറിനെയാണ് (56) കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തത്. കാട്ടാക്കടയിലെ കൃഷ്ണ ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് ഇന്നലെ രാവിലെ 10ന് ഇയാളെത്തിയത്.

മോതിരം വാങ്ങിയ ശേഷം ജീവനക്കാരൻ വില കണക്കുകൂട്ടുന്നതിനിടെ പിന്നിട് വാങ്ങാമെന്നു പറഞ്ഞ് കൈയിലുണ്ടായിരുന്ന ഗോൾഡ് കവറിംഗ് മോതിരം നൽകി ഇയാൾ സ്വർണമോതിരവുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. തിരികെ നൽകിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരനും കടയുടമയും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ താത്കാലിക ജീവനക്കാരനാണ് ബിജുകുമാർ. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ROBBERY, LATESTNEWS, KATTAKADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY