SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.30 AM IST

പ്രണയപ്പകയിൽ പൊലിഞ്ഞത് ദിൻഷയുടെ പ്രതീക്ഷകൾ

dinsha
ദിൻഷ

പത്തനംതിട്ട: മാരാമണ്ണിലെ റി്സോർട്ടിലെ ജോലിയിലൂടെ കുടുംബത്തിന് താങ്ങായി മാറാനാകുമെന്ന ദിൻഷയുടെ പ്രതീക്ഷയാണ് പ്രണയപ്പകയിൽ പൊലിഞ്ഞത്. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ ജിത്തുവിന്റെ ഫോൺവിളിയെത്തിയപ്പോൾറിസോർട്ടിലെ റിസപ്ഷനിൽ നിന്ന് ഇറങ്ങിപ്പോയ ദിൻഷയുടെ നിലവിളിയാണ് പിന്നീട് മറ്റ് ജീവനക്കാർ കേട്ടത്. നിർദ്ധന കുടുംബത്തിലെ അംഗമായിരുന്നു ദിൻഷ. മാതാപിതാക്കളായ കൊല്ലം കുളത്തൂപ്പുഴ ദിൻഷാ മൻസിലിൽ ഷാജഹാന്റെയും ഷീജ ബീവിയുടെയും സ്വപ്നങ്ങളാണ് മകളുടെ മരണത്തോടെ ഇല്ലാതായത്.

ജിത്തുവിന്റെ കുത്തേറ്റ ദിൻഷയുടെ നിലവിളികേട്ട് ഓടിവന്ന സെക്യുരിറ്റിയാണ് ബഹളം വച്ച് ആളെ കൂട്ടിയത്. മറ്റ് ജീവനക്കാർ ഒാടിയെത്തിയപ്പോൾ ഇവർക്കുനേരെയും ജിത്തു കത്തിവീശി. . അപ്പോഴേക്കും ദിൻഷ പിടഞ്ഞുവീണിരുന്നു. കോഴഞ്ചേരിയിൽ എവിയേഷൻ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണ് ദിൻഷയുമായി ജിത്തു അടുപ്പത്തിലായത്. ദിൻഷ പഠിക്കുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിൽ കഫേ നടത്തുകയായിരുന്നു ജിത്തു. ദിവസവും കഫേയിലെത്തുന്ന ദിൻഷയുമായി ജിത്തു പ്രണയത്തിലായി. ജിത്തുവിനെ ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയതോടെയാണ് ദിൻഷ അകന്നത്. രണ്ട് മാസം മുമ്പ് ദിൻഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിലെ ട്രയിനിയായി ജോലി ചെയ്യാൻ തുടങ്ങിയത്.

കത്തിവാങ്ങിയത് ഓൺലൈനായി

ദിൻഷയെ കൊലപ്പെടുത്താനുള്ള കത്തി പ്രതിയായ ജിത്തു ഒാൺലൈനായാണ് വാങ്ങിയത്. പ്രണയം വീണ്ടും തുടരണമെന്ന ആവശ്യവുമായാണ് ഇയാളെത്തിയത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായി ദിൻഷയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അഞ്ച് തവണ കുത്തി. ജിത്തു നേരത്തെ മുതൽ പല ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജിത്തുവിന്റെ മാതാവ് കുഞ്ഞുമോളും മൂത്ത സഹോദരൻ ജിക്കുവും വിദേശത്താണ്. രോഗിയായ പിതാവ് സജിയും ജിത്തുവും മാത്രമാണ് കീഴുകര വെണ്ണപ്ര പാറയിൽ വീട്ടിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CRIMENEWS, LOVE REVENGE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY