
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 25 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചതിരിഞ്ഞ് ദിബ്രുഗഢ് - കന്യാകുമാരി വിവേക് എക്സ്‌പ്രസ് ആലുവ സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) കണ്ടെത്തിയത്. കഞ്ചാവുമായി ട്രെയിനിൽ നിന്ന് ഇറങ്ങിയവർ പരിശോധന സംഘത്തെ കണ്ട് ഉപേക്ഷിച്ചതാകാനാണ് സാധ്യത.
ആർ.പി.എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഷിന്റെ നിർദ്ദേശാനുസരണം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരുടെ സംഘമാണ് കഞ്ചാവു കണ്ടെടുത്തത്. തുടർ നടപടികൾക്കായി കഞ്ചാവ് ആലുവ എക്സൈസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |