SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

എ.ടി.എം കവർച്ചാ ശ്രമം: രണ്ട് അന്യസംസ്ഥാനക്കാർ അറസ്റ്റിൽ

2

കോലഞ്ചേരി: കഴിഞ്ഞ ദിവസം പുത്തൻകുരിശിൽ എ.ടി.എം കുത്തിത്തുറന്ന് പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ രക്ഷപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. അസാം നൗഗോൺ സ്വദേശി നൂർ അമീൻ (26), പശ്ചിമ ബംഗാൾ ഗോപാൽനഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരാണ് അറസ്റ്റിലായത്.

23 ന് പുലർച്ചെയാണ് ദേശസാൽകൃത ബാങ്കിന്റെ പുത്തൻകുരിശിലെ എ.ടി.എമ്മിൽ കവർച്ചാശ്രമം നടന്നത്. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് എ.ടി.എമ്മിനുള്ളിൽ പ്രവേശിച്ചത്. യന്ത്രം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ചെങ്കിലും പണം പുറത്തെടുക്കാനാകാതെ വന്നതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

ശാസ്ത്രീയ അന്വേഷണത്തിൽ കരിമുകൾ ഭാഗത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനവും പിടിച്ചെടുത്തു.

ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പി.എം. എബി, എസ്.ഐമാരായ ജിതിൻ കുമാർ, അജിൻ ഷാൻ, ജി. ശശിധരൻ, മാത്യു എം. ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ, എ.എസ്.ഐ. ശ്രീജിത്ത്, സീനിയർ സി.പി.ഒ. വിനു എബ്രഹാം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY