SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

എം.ഡി.എം.എ കേസ്: പ്രധാന പ്രതി 'സോംബി' സുബിൻ പിടിയിൽ

subin

തൃശൂർ: ലഹരിമരുന്ന് കടത്തു കേസിലെ പ്രധാന കണ്ണിയായ യുവാവിനെ ബംഗളൂരുവിൽ നിന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തെക്കെവിള പഴഞ്ഞി വടക്കേതിൽ വീട്ടിൽ സോംബി എന്ന സുബിൻ (24) ആണ് പിടിയിലായത്.
'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി ബംഗളൂരു യെലഹങ്കയിലെ ഒളിത്താവളത്തിൽ നിന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരി 11ന് 50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൈക്കാട്ടുശ്ശേരി സ്വദേശി ജയ്‌സൺ, നേരത്തെ അറസ്റ്റിലായ ജിഷ്ണു എന്നിവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയത് സുബിൻ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ മുൻപ് അറസ്റ്റിലായ ജിഷ്ണുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂന്നാം പ്രതിയായ സുബിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. എ.സി.പി: ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് സി.ഐ നന്ദകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ: ജിസ് മാത്യു, ഡാൻസാഫ് എ.എസ്.ഐ: ജീവൻ, സി.പി.ഒമാരായ സൂരജ്, അജ്മൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY