SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

ഓട്ടോ ഡ്രൈവറെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതിക്ക് തടവും പിഴയും

manoj-auto-attack

തൃശൂർ: അമല ആശുപത്രിക്ക് മുൻപിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ക്യൂ തെറ്റിച്ച് പാർക്ക് ചെയ്തത് ചോദ്യംചെയ്ത സഹപ്രവർത്തകനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. ചിറ്റിലപ്പിള്ളി പുളിക്കൽ വീട്ടിൽ മനോജിനെയാണ് (50) രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടയ്ക്കാനും തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ആൻ മേരി കുര്യാക്കോസ് ശിക്ഷിച്ചത്. പിഴത്തുക പരാതിക്കാരനായ ചൂളിശ്ശേരി ആലപ്പാട്ട് വീട്ടിൽ ജോയിക്ക് (55) നൽകാനും കോടതി ഉത്തരവിട്ടു. 2019 നവംബർ 26നായിരുന്നു സംഭവം. അമല ആശുപത്രിക്ക് മുൻപിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതിനിടെ ക്യൂ തെറ്റിച്ച് ബ്ലോക്കാക്കി ഇട്ടത് ചോദ്യംചെയ്ത ജോയിയെ മനോജ് ഗ്രാനൈറ്റ് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജോയിയുടെ തലയിൽ ഏഴ് തുന്നലുകളുണ്ടായിരുന്നു. വിചാരണവേളയിൽ സഹപ്രവർത്തകരായ മറ്റ് ഓട്ടോ തൊഴിലാളികളുടെ മൊഴികൾ കേസിൽ നിർണായകമായി.

പേരാമംഗലം സബ് ഇൻസ്‌പെക്ടറായിരുന്ന കെ.സി.ബൈജുവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എം.ലാജു ലാൻസർ, അഡ്വ. സി.രാജീവ് കുമാർ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY