
വെള്ളിക്കുളങ്ങര: മറ്റത്തൂർ സ്വദേശി വെട്ടുക്കൽ വീട്ടിൽ ഷാഹുൽ ഹമീദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഏഴു വർഷം തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. വാസുപുരം സെന്ററിലെ ക്ഷണിക ഹോട്ടലിലേക്ക് വാളുകളും മറ്റു മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയാണ് ഇവർ കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. 2014ലായിരുന്നു സംഭവം. പ്രതികൾക്ക് ഷാഹുൽ ഹമീദിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
മറ്റത്തൂർ ഒമ്പതുങ്ങൾ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ ബിനീത് (37), കോടശ്ശേരി വില്ലേജ് ചട്ടിക്കുളം എടമന വീട്ടിൽ ജിതിൻ (34), മറ്റത്തൂർ മാങ്കുറ്റിപ്പാടം സ്വദേശി പൊലിയേടത്ത് വീട്ടിൽ വിഷ്ണു (31), മറ്റത്തൂർ വില്ലേജ് മോനടി ചെഞ്ചേരിവളപ്പിൽ വീട്ടിൽ അരുൺ (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഡ്വക്കേറ്റുമാരായ സുവിൻസാം, ആനന്ദം, എബിൻ ഗോപുരൻ, സൗമ്യ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |