SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.50 AM IST

അച്ഛന്റെ മുന്നിലിട്ട് അടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു; ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി

READ ENGLISH VERSION
dowry-case
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും വീട്ടുകാരും മർദിച്ചെന്ന് പരാതി. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. ആലപ്പുഴ സ്വദേശി രഹ്‌നയുടെ പരാതിയിൽ ഭർത്താവായ നിതിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. തർക്കത്തിനിടെ തന്നെ നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കാരി പൊലീസിന് കൈമാറി.

പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെയോ വീട്ടുകാരെയോ സ്റ്റേഷനിലേക്ക് വിളിപ്പിച്ചില്ലെന്നും ജില്ലാ പൊലീസ് മേധാവി ഇടപെട്ടതിന് ശേഷമാണ് കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറായതെന്നും യുവതി ആരോപിക്കുന്നു. അച്ഛന്റെ മുന്നിലിട്ടാണ് തന്നെ അടിച്ചതെന്നും അമ്മായിയമ്മയും ഭർത്താവും ചേർന്ന് അടിച്ചെന്നും മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചെന്നും രഹ്‌ന പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു രഹ്‌നയുടെ വെളിപ്പെടുത്തൽ.

'ആശുപത്രിയിൽ കിടന്നുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കേസിനെ കുറിച്ച് അന്വേഷിച്ചത്. മോശമായ രീതിയിലായിരുന്നു പൊലീസിന്റെ പ്രതികരണം. നീയൊരു പരാതി തന്നാൽ അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് റിമാൻഡ് ചെയ്യുമെന്നാണോ കരുതിയത്. ഒരു നോട്ടീസ് കൊടുത്തുവിടേണ്ട കേസേയുള്ളു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്'- രഹ്‌ന പറയുന്നു.

'സ്ത്രീധന പീഡനത്തിന്റെ പേരിൽ പെൺകുട്ടികൾ മരിച്ചാൽ മാത്രമേ ഇവരൊക്കെ കണ്ണുതുറക്കുകയുള്ളോ? ഞാൻ മരിച്ചിരുന്നെങ്കിൽ ഇവരൊക്കെ നടപടിയെടുക്കുമായിരുന്നു. ഞാൻ അത്രമാത്രം അനുഭവിച്ചു. എന്നെ ഉപദ്രവിച്ചവർക്കെതിരെ നടപടിയെടുക്കാനായി ഞാൻ ഇനി എവിടെയാണ് പരാതി നൽകേണ്ടത്'-യുവതി ചോദിക്കുന്നു. അതേസമയം, സ്‌ത്രീധന പീഡന കേസുകളിലെ പ്രാഥമിക നടപടികൾക്ക് വേണ്ടിവരുന്ന കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.

English Summary

A woman in Alappuzha has accused her husband and in-laws of assaulting her over dowry. Police have registered a case following her complaint, while she alleges delays in police action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOWRY CASE, ASSAULT AGAINST WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY