SignIn
Kerala Kaumudi Online
Saturday, 03 October 2026 2.43 AM IST

22 കിലോ ഉണക്ക ഏലക്ക മോഷ്ടിച്ച 2 പേർ പിടിയിൽ

prathikal

പീരുമേട് : സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണക്ക ഏലക്ക മോഷ്ടിച്ചു കടത്തിയ രണ്ടുപേരെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റു ചെയ്തു. തേങ്ങാക്കൽ പുതുക്കാട് 269-ാം നമ്പർ ലയത്തിൽ താമസിക്കുന്ന പാണ്ഡ്യൻ (35), മ്ലാമല പുത്തൻ പുരയ്ക്കൽ അരുൺ അന്തോണി (34) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്തംബർ 30 ന് തേങ്ങാക്കല്ലിലുള്ള ഏലസ്റ്റോറിന്റെ പഴയ അടുപ്പ് പൊളിച്ചു മാറ്റിയായിരുന്നു മോഷണം. രണ്ടുചാക്കുകളിലായി ഉണക്കി സൂക്ഷിച്ചിരുന്ന 79 കിലോയിൽ നിന്ന് 22 കിലോ ഏലക്കയാണ് മോഷണം പോയത്. സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വണ്ടിപ്പെരിയാർ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, എ.എസ്.ഐ സതീഷ് ചന്ദ്രൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീൺ,ഷൈൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY