പാറശാല: ധനുവച്ചപുരത്തും പരിസര പ്രദേശങ്ങളയിലുമായി കഴിഞ്ഞ കുറെ നാളുകളായി നടന്നുവരുന്ന മോഷണങ്ങളെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞ 4 മാസത്തിനിടെ 8 ഓളം മോഷണങ്ങളാണ് മേഖലയിൽ നടന്നത്.
ഇന്നലെ വെളുപ്പിന് 3ന് ധനുവച്ചപുറത്തിന് സമീപം വഴുതൊട്ടുകോണത്ത് ഒരു വീട്ടിൽ കയറിയ കള്ളന്റെ മോഷണശ്രമം പരാജയപ്പെട്ടപ്പോൾ വീട്ടിലെ കോഴികളെയെല്ലാം കൊന്നൊടുക്കി. വീട്ടുകാർ പുറത്തേക്കിറങ്ങിയപ്പോഴാണ് കൈയിൽ കിട്ടിയ കോഴികളുമായി കള്ളൻ ഓടുന്നതായി കണ്ടത്.ധനുവച്ചപുരം സ്വാദേശിയായ റോബിൻസന്റെ വീട്ടിലാണ് അതിക്രമം നടന്നത്.
ധനുവച്ചപുരം വഴതോട്ടുകോണം തിരുഹൃദയ ദേവാലയം, കൊല്ലയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ പ്ടാരികുളങ്ങര ക്ഷേത്രം, പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള വീട്ടിലെ 3പവൻ സ്വർണവും 2000രൂപയും കവർന്ന സംഭവം, കൊറ്റമം പി.ആർ.ഡി.എസ് കൊമ്പൗണ്ടിലുള ആരാധനാലയത്തിൽ നടത്തിയ മോഷണം, മഞ്ചവിളാകം സ്കൂളിന് മുൻപിലുള്ള ക്ഷേത്രത്തിലും സമീപത്തെ കാണിക്കവഞ്ചിയിലെയും മോഷണം, നെടിയാംകോടിന് സമീപത്തെ അയ്യൻകുഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തുറന്നുള്ള മോഷണം എന്നിവ മോഷണ പരമ്പരയിൽ ഉൾപ്പെടുന്നു.
ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണങ്ങൾ നടന്നിട്ടുള്ളത്.പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |