തൃശൂർ: നിലമ്പൂർ - കോട്ടയം പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയായ പെൺകുട്ടിയോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയ യുവാവിനെതിരെ തൃശൂർ റെയിൽവേ പൊലീസ് കേസെടുത്തു. മലപ്പുറം നിലമ്പൂർ അമരമ്പലം സ്വദേശി ഇരിക്കോടൻ വീട്ടിൽ നിധീഷിനെതിരെയാണ് (32) കേസെടുത്തത്. പാലക്കാട് പുതുക്കോട് സ്വദേശിനിയാണ് പരാതിക്കാരി.
നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിലെ പിൻവശത്തെ രണ്ടാമത്തെ ജനറൽ കോച്ചിൽ വ്യാഴാഴ്ച വൈകീട്ട് 5.20നായിരുന്നു സംഭവം. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ എത്താറായപ്പോൾ പെൺകുട്ടിയുടെ ദേഹത്ത് മോശമായി സ്പർശിച്ചെന്നും മാനഹാനിക്ക് ശ്രമിച്ചുവെന്നുമാണ് കേസ്.
തൃശൂർ റെയിൽവേ എസ്.ഐ ടി.ഡി.ബിജുവും സീനിയർ സി.പി.ഒ പ്രശാന്തും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |