
ഗുരുവായൂർ: മമ്മിയൂർ സായി മന്ദിരത്തിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പഞ്ചവടി പുതുവീട്ടിൽ ബാദിഷയെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 28ന് പുലർച്ചെയാണ് മോഷണം നടന്നത്. പൊലീസിന് ലഭിച്ച സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പേരാമംഗലം സ്റ്റേഷൻ പരിധിയിൽ നേരത്തെ ഒരു മോഷണ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മധു, സി.പി.ഒമാരായ സന്ദീഷ്, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |