SignIn
Kerala Kaumudi Online
Saturday, 03 October 2026 2.59 AM IST

കട്ടർ മെഷീനുകളും കോഡ് വയറുകളും മോഷ്ടിച്ചു

ചാവക്കാട്: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് കട്ടർ മെഷീനുകളും കോഡ് വയറുകളും മോഷണം പോയി. ചാവക്കാട് മണത്തല പുതിയകത്ത് ഷെറിന്റെ വീട്ടിൽ നിന്നാണ് വസ്തുക്കൾ കവർന്നത്. പണി നടക്കുന്ന വീട് കഴിഞ്ഞ ദിവസം പൂട്ടിയിട്ടതായിരുന്നു. മാർബിൾ വർക്കുകൾ നടക്കുന്നതിന്റെ ആവശ്യാർത്ഥമാണ് കട്ടർ മെഷീനുകളും കോഡ് വയറുകളും വീട്ടിൽ സൂക്ഷിച്ചിരുന്നത്. മൂന്ന് കട്ടർ മെഷീനുകളും കോഡ് വയറുകളുമാണ് മോഷ്ടിച്ചിട്ടുള്ളത്. വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY