കൊച്ചി: ബോൾഗാട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചരക്കുവ്യാപാര സ്ഥാപനഉടമയെ കബളിപ്പിച്ച് 18.53ലക്ഷംരൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊള്ളാച്ചി സുബ്രഹ്ണ്യംസ്ട്രീറ്റിൽ ഷൺമുഖസുന്ദരം (46), ഭാര്യ രേണുകാദേവി (40) എന്നിവരെ പ്രതികളാക്കി മുളവുകാട് പൊലീസാണ് കേസെടുത്തത്.
2024 മാർച്ചിലാണ് കർഷകരിൽനിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങി സ്ഥാപനങ്ങൾക്ക് വില്പന നടത്തുന്ന ചരക്കുവ്യാപാരസ്ഥാപനം ബോൾഗാട്ടിയിൽ തുടങ്ങിയത്. സ്ഥാപനത്തിന്റെ ജനറൽ മാനേജരായി 2024 ജൂണിൽ ചുമതലയേറ്റ ഷൺമുഖസുന്ദരം ഭാര്യയുടെ സഹായത്തോടെ കേരളത്തിലെയും തമിഴ്നാട്ടിലെയും കച്ചവടസ്ഥാപനങ്ങളിലേക്ക് മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വൻതോതിൽ ആവശ്യമുണ്ടെന്ന് വ്യാജപർച്ചേസിംഗ് ഓർഡറുകൾ തയ്യാറാക്കി. ഇവ പിന്നീട് സ്ഥാപനത്തിന്റെ മെയിലിലേക്ക് അയച്ചു. തുടർന്ന് സാധനങ്ങൾ സംഭരിക്കാനെന്ന പേരിൽ അഞ്ച് തവണയായി 18.53ലക്ഷംരൂപ സ്ഥാപനത്തിൽനിന്ന് കൈപ്പറ്റി.
ബിസിനസ് നടക്കാതെ വന്നപ്പോൾ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. വ്യാജ ഓർഡറുകൾ സ്വന്തം ഇ മെയിലിൽനിന്നാണ് ഇയാൾ അയച്ചത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ദമ്പതികൾ മധുരയിൽ മണിമാളികകൾ നിർമ്മിച്ചതായിട്ടാണ് പൊലീസിന് കിട്ടിയ വിവരം. വ്യാജരേഖ ചമയ്ക്കലിനും വഞ്ചനാകുറ്റത്തിനുമാണ് കേസ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |