SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

കഴക്കൂട്ടത്ത് വീട്ടമ്മയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

​കഴക്കൂട്ടം: വാടകയ്ക്ക് താമസിക്കുന്ന 64കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 61കാരൻ അറസ്റ്റിൽ. കണിയാപുരം കണ്ണേറ്റിൽ വീട്ടിൽ ഷാജഹാനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27-നായിരുന്നു കേസിനാസ്പദമായ സംഭവം. ​ഷാജഹാന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ​അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY