SignIn
Kerala Kaumudi Online
Monday, 12 October 2026 3.14 AM IST

ഓട്ടോ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

police

തിരുവനന്തപുരം: മുട്ടത്തറ ബലവാൻ നഗർ റോഡിൽ ഓട്ടോ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചു. കിളിമാനൂർ സ്വദേശി ഗോവിന്ദ്(32),മുട്ടത്തറ സ്വദേശി നിഥിൻ എന്നിവർക്ക് വെട്ടേറ്റ സംഭവത്തിൽ മുട്ടത്തറ സ്വദേശികളായ അശ്വിൻ,അദ്വൈത് എന്നിവരെ പൂന്തുറ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ 1.30നായിരുന്നു സംഭവം. പ്രതിയായ അശ്വിന്റെ മുൻ ഭാര്യയെ ഗോവിന്ദ് വിവാഹം കഴിക്കാൻ തീരുമാനിച്ചെന്ന് ആരോപിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

തുടർന്ന് അശ്വിനും അദ്വൈതും ചേർന്ന് ബൈക്കിൽ ഗോവിന്ദിനെയും നിഥിനെയും പിന്തുടരുകയായിരുന്നു. മുട്ടത്തറ ബലവാൻ നഗറിന് സമീപത്തുവച്ച് പ്രതികൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞുനിറുത്തി അസഭ്യം വിളിച്ചു. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപ്പിച്ചത്. കൈയിൽ കരുതിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഗോവിന്ദന്റെ കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച നിഥിനെ അദ്വൈത് ആക്രമിക്കുകയും അശ്വിൻ കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY