SignIn
Kerala Kaumudi Online
Monday, 12 October 2026 2.36 AM IST

കുടവൂരിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമെന്ന് പരാതി, രാപകലില്ലാതെ മദ്യപാനം

police

കല്ലമ്പലം: കുടവൂർ മേഖലയിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമെന്ന് പരാതി. രാപകലില്ലാതെ പരസ്യ മദ്യപാനം,അനധികൃത മദ്യ വില്പന കൂടാതെ പുകയില ഉത്പന്നങ്ങൾ,കഞ്ചാവ്,എം.ഡി.എം.എ തുടങ്ങിയ മാരക മയക്കുമരുന്നുകളുടെ ഉപയോഗവും വില്പനയും കുടവൂർ മേഖലയിൽ തകൃതിയായി നടക്കുന്നെന്നാണ് പരാതി. സീമന്തപുരം,വഞ്ചിമുക്ക്,വൈ.എം.എ, ഞാറയിൽക്കോണം - കുടവൂർ റോഡ്‌,ചേങ്കോട്ട്കോണം,വെടയത്ത് കുളം,പത്തനാപുരം,ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്പനയും.

കല്ലമ്പലം,പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മിക്കസ്ഥലങ്ങളും. ആത്മഹത്യയോ അപകട മരണങ്ങളോ നടക്കുമ്പോൾ മാത്രമാണ് ഈ പ്രദേശത്ത്‌ പൊലീസെത്തുന്നത്. എക്സൈസും ഈ ഭാഗത്തേക്ക് വരാറില്ല. സർക്കാരിന്റെ തൂഫാനും ഇവിടെ ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കുടവൂർ മോഹനന്റെ ചായക്കടയിൽ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചുകയറി പെട്ടിയിൽ സൂക്ഷിച്ചിരുന്ന നാണയ തുട്ടുകളും, 30 കെട്ടു ബീഡിയും,ത്രാസും എടുത്തുകൊണ്ടുപോയെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, POLICE, LATESTNEWS, KALLAMBALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY