SignIn
Kerala Kaumudi Online
Monday, 12 October 2026 3.14 AM IST

തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകൾ, 62,000 രൂപ പിഴ

theatre

ചെങ്ങന്നൂർ: വിവിധ ജില്ലകളിലെ സിനിമാ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് കാരണംകാണിക്കൽ നോട്ടീസുകളും നൽകി. കഴിഞ്ഞ മാസം നടത്തിയ പരിശോധനയുടെ രണ്ടാംഘട്ടമായാണ് നടപടി. പരിശോധനയിൽ ആകെ 62,000 രൂപ പിഴ ചുമത്തി. തിയേറ്ററുകളിൽ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്നും വിലവിവരങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നുമുള്ള പരാതികളെ തുടർന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്.

എല്ലാ മാസവും സംയുക്ത പരിശോധന തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നാല് തിയേറ്ററുകളിൽ പരിശോധന നടത്തി. ചെങ്ങന്നൂർ സി സിനിമാസിൽ യഥാസമയം മുദ്ര പതിക്കാത്ത അളവ് - തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് കേസെടുക്കുകയും 2,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ആലപ്പുഴയിലെ റൈബാൻ സിനി ഹൗസിൽ പോപ്‌കോണിന്റെ വില പ്രദർശിപ്പിച്ചിരുന്നെങ്കിലും തൂക്കം രേഖപ്പെടുത്തിയിരുന്നില്ല.ഇതേത്തുടർന്ന് നോട്ടീസ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CASE, LATESTNEWS, RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY