
കൊയിലാണ്ടി: :കീഴരിയൂർ നമ്പ്രത്ത്കര ഭാഗത്ത് നടത്തിയ എക്സൈസ് റെയ്ഡിൽ ഏഴ് ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. നമ്പ്രത്ത്കര ഒറോക്കുന്ന് മലയിൽ വീട്ടിൽ സുധീർ (53) ആണ് കൊയിലാണ്ടി എക്സൈസ് റെയിഞ്ച് സംഘത്തിന്റെ പിടിയിലായത്. ചാരായം കൈവശം വെച്ച് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാർ കെ.കെ. യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |