SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.01 AM IST

മദ്യലഹരിയിൽ അതിക്രമം; യുവാവ് അറസ്റ്റിൽ

34
സിനോമോൻ പി. സുധീഷ് (25)

ചെങ്ങന്നൂർ: മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടിന്റെ ഗേറ്റിൽ കാറിടിച്ച് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പി​ടി​യി​ൽ. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. കവിയൂർ മുണ്ടിയപ്പള്ളി മുറിയിൽ പനക്കമുറിയിൽ വീട്ടിൽ സുധീഷിന്റെ മകൻ സിനോമോൻ പി.സുധീഷ് (25) ആണ് അറസ്റ്റിലായത്. വാഴാർമംഗലം സ്വദേശി കിരൺ ഉൾപ്പെടെ രണ്ടുപേരാണ് കടന്നുകളഞ്ഞ്.

ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങന്നൂർ കുറ്റിക്കാട്ടുപടിക്ക് സമീപമാണ് സംഭവം. മദ്യലഹരിയിൽ കാറിലെത്തിയ സംഘം പ്രദേശവാസിയെ അസഭ്യം പറയുകയും വീടിന്റെ ഗേറ്റിൽ കാറിടിക്കുകയുമായിരുന്നു. വീട്ടുടമയുടെ പരാതിയെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ കാറിൽ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പിന്തുടർന്ന് കാർ തടഞ്ഞെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ റോഡരികിലെ വൈദ്യുതി​ത്തൂണിൽ ഇടിച്ച് തൂൺ ഒടിയുകയും ചെയ്തു. ഈ സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സിനോമോനെ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വീട്ടുടമയുടെ പരാതിയിൽ മൂന്നുപേർക്കുമെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ARREST, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY