SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.53 AM IST

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച മേജർക്കെതിരെ കേസെടുത്തു

police

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി ഹോട്ടൽ ജീവനക്കാരിയായ മണിപ്പൂരി സ്വദേശിയെ പീഡിപ്പിച്ച കരസേനാ മേജർക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പാങ്ങോട് മിലിറ്ററി ക്യാമ്പിലെ മേജറായിരുന്ന തൊക്കോം ഭഗത് ജിത്ത് സിങ്ങിനെതിരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ,സ്ത്രീത്വത്തെ അപമാനിക്കൽ,അശ്ലീലചിത്രങ്ങൾ കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. ഇപ്പോൾ ചെന്നൈയിൽ ജോലിചെയ്യുന്ന പ്രതി,പാങ്ങോട് മേജറായിരിക്കുമ്പോൾ മണിപ്പൂരി സ്വദേശിയെ മിലിറ്ററി ക്യാമ്പിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.പൂജപ്പുര പൊലീസിലും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. അഡ്വ.അശ്വിൻ.വി.നായർ, ദിവ്യ.ജെ.നായർ എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CASEDAIRY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY