
തിരുവനന്തപുരം: കേസിൽ ഉൾപ്പെട്ട സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പൊലീസുകാരന് സസ്പെൻഷൻ. ഗുരുവായൂർ സ്റ്റേഷനിലെ സി.പി.ഒ അതിയന്നൂർ സ്വദേശി ധനീഷ് കുമാറിനെയാണ് (39) കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്തിരുന്നു.
എറണാകുളം സ്വദേശിയായ 39കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ജനുവരിയിൽ ഗുരുവായൂർ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. ഇതിനായി ചിത്രങ്ങളും വിഡിയോകളും നൽകിയിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
2026 ജനുവരി 24 മുതൽ ആഗസ്റ്റ് 20 വരെ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഇയാൾ തുടർച്ചയായി പണം ആവശ്യപ്പെട്ടിരുന്നു. വിവിധ ദിവസങ്ങളിലായി 14.5 ലക്ഷം രൂപയും കൈപ്പറ്റി. 82,590 രൂപ വിലയുള്ള മൊബൈൽ ഫോണും വാങ്ങിപ്പിച്ചു. ഭീഷണി തുടർന്നതോടെ യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ബന്ധപ്പെട്ടു. ഈ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |