SignIn
Kerala Kaumudi Online
Friday, 30 October 2026 2.26 AM IST

ചാരുപാറ മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു

police

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ വീണ്ടും മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപം ശശിയുടെ വീട്ടിൽ മോഷണം നടന്നു. മുൻപും ഈ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന് മുൻപ് പേരയത്തുപാറയിൽ ഒരു വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചിരുന്നു. ചാരുപാറയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കും മോഷ്ടിച്ചു. റബർഷീറ്റും കാർഷികവിളകളും നിരവധി തവണ മോഷണം പോയിട്ടുണ്ട്. പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

സാമൂഹ്യവിരുദ്ധരുടെ ശല്യം

മേഖലയിൽ അടുത്തിടെയായി സാമൂഹികവിരുദ്ധശല്യവും വർദ്ധിച്ചതായി പരാതിയുണ്ട്. രാത്രിയായാൽ റോഡിൽ മദ്യപൻമാരുടെ വിളയാട്ടമാണ്. മദ്യം കുടിച്ച ശേഷം റോഡരികിൽ കുപ്പികളും ഭക്ഷ്യവസ്തുക്കളും വലിച്ചെറിയുകയും മാലിന്യനിക്ഷേപവും രൂക്ഷമാണ്. മാലിന്യം തിന്നുവാൻ തെരുവ്നായ്ക്കൾ എത്തുകയും വഴിപോക്കരെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്.

ലഹരി സംഘങ്ങളും

ചാരുപാറ പേരയത്തുപാറ റോഡിൽ കഞ്ചാവ് എം.ഡി.എം.എ വില്പനസംഘങ്ങളും സജീവമാണ്. ചാരുപാറ റോഡിലൂടെ ബൈക്കുകൾ ചീറിപ്പായുകയാണ്. ബൈക്ക് റേസിംഗ് സംഘങ്ങളും കളത്തിൽ സജീവമാണ്. നേരത്തേ ലഹരിവില്പനസംഘം ഇവിടെ വാട്സ് ആപ്പിലൂടെ യക്ഷിക്കഥ പുറത്തിറക്കിയിരുന്നു. ഒടുവിൽ വിതുര പൊലീസ് ബന്ധപ്പെട്ടാണ് യക്ഷിക്കഥ പൊളിച്ചത്. ചാരുപാറ,പേരയത്തുപാറ മേഖലയിൽ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് വിതുര പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, THEFT, VITHURA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY