SignIn
Kerala Kaumudi Online
Friday, 30 October 2026 3.13 AM IST

മീൻപെട്ടി മോഷണം പതിവായി, പൊറുതിമുട്ടി കച്ചവടക്കാർ

robbery

തിരുവല്ല : വഴിയോരത്തെ മത്സ്യ കച്ചവടക്കാരും മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന്റെ അപ്പ്രോച്ച് റോഡരികിലെ പുഴമീൻ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 25000 ത്തോളം രൂപ വിലവരുന്ന പ്ലാസ്റ്റിക് നിർമ്മിത മീൻ പെട്ടികൾ ആണ് രണ്ടുതവണകളായി മോഷ്ടാക്കൾ കടത്തിയത്. വേങ്ങൽ സ്വദേശി രതീഷ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ഒടുവിൽ മോഷണം നടന്നത്. വെളുത്ത ഷർട്ടും മുണ്ടും ധരിച്ചെത്തിയ രണ്ട് യുവാക്കൾ ചേർന്ന് റോഡരികിൽ നിറുത്തിയിട്ട വാഹനത്തിലേക്ക് മീൻ പെട്ടികൾ അതിവേഗത്തിൽ കയറ്റുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. രാവിലെ മൊബൈൽ ഫോൺ നോക്കുമ്പോഴാണ് മോഷണദൃശ്യങ്ങൾ രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജീവനക്കാരനായ രാധാകൃഷ്ണനെയും കൂട്ടി കടയിലെത്തി നടത്തിയ പരിശോധനയിൽ മുപ്പതോളം പെട്ടികൾ നഷ്ടപ്പെട്ടതായി മനസിലായി. സി സി ടിവി ദൃശ്യം ലഭ്യമല്ലാത്ത കടയുടെ മറ്റൊരു ഭാഗത്ത് നിന്ന് രണ്ടാഴ്ചമുമ്പും സമാനമായ തരത്തിൽ 20ലധികം പെട്ടികൾ മോഷ്ടിച്ചിരുന്നു. ഒരുപെട്ടിക്ക് 500 രൂപയോളം വില വരുമെന്ന് രതീഷ് പറഞ്ഞു. രതീഷ് പുളിക്കീഴ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും നിരവധി വഴിയോര കച്ചവട കേന്ദ്രങ്ങളിൽ മോഷണം നടക്കുന്നതായി പരാതികൾ വ്യാപകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY