SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.37 AM IST

സ്പായിലെ പീഡനം; ഒളിപ്പിച്ച തെളിവുകൾ കണ്ടെത്തി

aa

പ്രതിക്ക് മറ്റൊരു റിസോർട്ട് കൂടി

വിഴിഞ്ഞം: കോവളത്തെ സ്‌പാകളിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മൂന്നാം പ്രതി സജിത് കുമാറിന് പൂവാറിൽ ജീവ എന്ന പേരിൽ റിസോർട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ കോടതിയുടെ അനുമതിയോടെ പരിശോധന നടത്തി.

സജിത്ത് നടത്തിയിരുന്ന കോവളത്തെ ആയുർകേരള സ്പായിൽ തെളിവ് നശിപ്പിക്കുന്നതിനായി എടുത്തുമാറ്റിയ സി.സി ടിവി ഹാർഡ് ഡിസ്കും ബോർഡും പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്ന ഉടൻ തന്നെ അപകടം തിരിച്ചറിഞ്ഞാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ബംഗളൂരുവിലേക്ക് പോയി. ആന്ധ്രയിൽ തുടരുന്ന മറ്റൊരു അന്വേഷണ സംഘം ഇന്ന് വൈകിട്ടോടെ തിരികെ മടങ്ങുമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയെ കോവളത്തേക്ക് കടത്തി കൊണ്ടുവന്നതിനെക്കുറിച്ചാണ് ആദ്യഘട്ട അന്വേഷണം. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നും ഒരാഴ്ചത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയതെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം കോവളത്ത് കൂടുതൽ സ്പാകളിൽ പരിശോധന നടത്തി. കോവളത്തെ സ്ഥാപനത്തിലെത്തിയ ഇടപാടുകാരെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സ്പാ ഉടമകളായ സജിത്ത് കുമാർ(47),നിഷാന്ത് (46),പെൺകുട്ടിയുടെ ഇളയമ്മ,ഭർത്താവ്, ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ട‌ർ പൂവാർ സ്വദേശി അനുരൂപ് (47)എന്നിവർ റിമാൻഡിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY