SignIn
Kerala Kaumudi Online
Friday, 14 August 2026 4.43 PM IST

കേസ് ഏറ്റെടുത്തതിലെ വൈരാഗ്യം; കൊച്ചിയിൽ അഭിഭാഷകന്റെ പിതാവിനെ പ്രതികൾ കുത്തി, ഗുരുതരാവസ്ഥയിൽ

police
പ്രതീകാത്മക ചിത്രം

കൊച്ചി: ഗാർഹിക പീഡനക്കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. അഭിഭാഷക ദമ്പതികളായ ടി എം ഡോൾഗോ, നീമ എന്നിവരുടെ വീടിന് നേരെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു ആക്രമണം. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനാണ് (80) പരിക്കേറ്റത്. സംഭവത്തിൽ സമീപവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഡസ്റ്ററിനെതിരെ ഭാര്യ ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. ഇതിൽ പരാതിക്കാരിയുടെ അഭിഭാഷകൻ ഡോൾഗോ ആണ്. കേസ് ഏറ്റെടുത്തതിലെ വൈരാഗ്യം മൂലം ഡോൾഗോയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടെ ആക്രമികൾ ആസൂത്രിതമായി എത്തിയതാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവസമയം അഭിഭാഷകർ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പ്രതികൾ മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് പ്രതികൾ തട്ടിക്കയറി. ശേഷം മോഹൻദാസിനെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചു.

ഡസ്റ്റർ മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ ഡൈനാസ്റ്റർ കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റിൽ കുത്തി. രക്തം വാർന്നുകിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. വൃക്കയ്‌ക്കും പാൻക്രിയാസിനുമാണ് കുത്തേറ്റത്. തന്റെ സഹോദരിയുടെ നാല്, എട്ട്, പന്ത്രണ്ട് വയസുള്ള കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അക്രമമെന്ന് ഡോൾഗോ പറഞ്ഞു. കുട്ടികൾ ഇപ്പോഴും ഭീതിയിൽ നിന്ന് മുക്തരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡസ്റ്ററിന്റെ ഭാര്യ നിയമസഹായം ചോദിച്ച് ഓഫീസിൽ എത്തിയപ്പോൾ അത് കൊടുക്കുക മാത്രമേ ചെയ്‌തിട്ടുള്ളു. കുടുംബത്തിലെ ബാക്കിയുള്ലവരെകൂടി തീർക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഡോൾഗോ പറഞ്ഞു. അക്രമത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും ഉടൻതന്നെ പിടിയിലായി. ഇവരുടെ പേരിൽ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

English Summary

An 80-year-old man, Mohanadas, father of advocate T.M. Dolgo, was critically stabbed at his Kochi home by two neighbors. The assault stemmed from retaliation after Dolgo represented one attacker's wife in a domestic violence case. Mohanadas suffered severe injuries to his kidney and pancreas. Police arrested the two accused, Duster and Dynastar, who reportedly threatened to eliminate Dolgo's family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI STABBING CASE, LAWYER FATHER ATTACK, ADVOCATE FAMILY ATTACK, CASE RIVALRY, KOCHI CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY